---
title: "പയ്യന്നൂരിൽ ടിപ്പർ ലോറിയിടിച്ച് കുട്ടികളടക്കം 5 പേർ മരിച്ച സംഭവം ; ഡ്രൈവറെ കോടതി വെറുതെ വിട്ടു"
english_title: "5 people including children killed in Payyannur tipper lorry accident; Court acquits driver"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/341170/5 people including children killed in Payyannur tipper lorry accident; Court acquits driver"
published_at: "2026-02-10T11:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/698ac3439f423_1001102046.jpg"
keywords: []
---

# പയ്യന്നൂരിൽ ടിപ്പർ ലോറിയിടിച്ച് കുട്ടികളടക്കം 5 പേർ മരിച്ച സംഭവം ; ഡ്രൈവറെ കോടതി വെറുതെ വിട്ടു

> **Lead Summary:** പയ്യന്നൂർ രാമന്തളിയിൽ ടിപ്പർ ലോറി ഓട്ടോറിക്ഷക്കും, ഗുഡ്‌സിനും ഇടിച്ച് കുട്ടികൾ ഉൾപ്പെടെ 5 പേർ മരിക്കാനിടയാവുകയും, നാല് പേർക്ക് പരിക്കേൽക്കാ നും ഇടയായ കേസിൽ പ്രതിയായ ഡ്രൈവറെ വിചാരണ കോടതി കുറ്റക്കാരനല്ലെ ന്ന് കണ്ട് വെറുതെ വിട്ടയച്ചു.

## Article Content

പയ്യന്നൂർ രാമന്തളിയിൽ ടിപ്പർ ലോറി ഓട്ടോറിക്ഷക്കും, ഗുഡ്‌സിനും ഇടിച്ച് കുട്ടികൾ ഉൾപ്പെടെ 5 പേർ മരിക്കാനിടയാവുകയും, നാല് പേർക്ക് പരിക്കേൽക്കാ നും ഇടയായ കേസിൽ പ്രതിയായ ഡ്രൈവറെ വിചാരണ കോടതി കുറ്റക്കാരനല്ലെ ന്ന് കണ്ട് വെറുതെ വിട്ടയച്ചു.

2016 സപ്തംമ്പർ 16 ന് വൈകുന്നേരം നാല് മണിയോടെ രാമന്തളി പാലക്കോട് വെച്ചാണ് അപകടമുണ്ടാ യത്. കെ എൽ 59 എഫ്. 1886 ടിപ്പർ ലോറി ഡ്രൈവർ രാമന്തളി കുരിശ് മുക്കിൽ ടി.എം. സന്തോഷിനെയാണ് ഒന്നാം അഡീഷണൽ ജില്ലാ കോടതി വെറുതെ വിട്ടയച്ചത്. പ്രതിക്ക് വേണ്ടി അഡ്വ. സികെ.അംബികാസുതൻ ഹാജരായി.

ആശ, ശ്രീജിത്തിൻ്റെ മകൾ ആരാദ്ധ്യ (3) ഗണേശന്റെ മകൾ ലിഷ്ന (7) ദാമോദരന്റെ മകൻ ഗണേശൻ (38) ഗണേശൻ്റെ ഭാര്യ ലളിത (36) കുഞ്ഞമ്പുവിന്റെ ഭാര്യ ദേവകി (78) എന്നിവരാണ് അപകടത്തിൽ മരിച്ചത്.

ഓട്ടോ ഡ്രൈവർ പി അനിൽകുമാർ, വി.പി. ശ്രീജിത്ത്, ആശ എം. പി, ആതിര കെ. തുടങ്ങിയവർക്കാണ് പരിക്കേൽക്കാനിടയായത്. പയ്യന്നൂർ സി ഐ ആയിരുന്ന എം.പി.ആസാദ്, എസ് ഐ എ.വി ദിനേശൻ തുടങ്ങി 23 പേരാണ് പ്രോസിക്യൂഷൻ സാക്ഷികളായി വിസ്‌തരിച്ചത്. പ്രതിക്ക് വേണ്ടി അഡ്വ. സി.കെ.അംബികാസുതൻ ഹാജരായി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/341170/5 people including children killed in Payyannur tipper lorry accident; Court acquits driver)